പൾസാറുകൾ‍: അത്ഭുത പ്രതിഭാസങ്ങൾ

"ആകാശം തന്നെയാണ്‌, രാത്രികള്‍ വരുന്നത്‌ തന്നെയാണ്‌ സത്യം. രാത്രിയില്‍ വരുന്നത്‌ എന്നാല്‍ എന്താണെന്ന്‌ നിങ്ങക്കറിയുമോ? തുളച്ചുകയറുന്ന നക്ഷ്ത്രമത്രെ അത്‌" (വിശുദ്ധ ഖുറാന്‍ 86:13)

86-ആം സൂക്തത്തിന്റെ തലക്കെട്ടായ ത്വാരിഖ്‌ എന്ന വാക്ക്‌ ത്വറഖ എന്ന മൂലപദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്‌. ശബ്ദം പുറപ്പെടുവിക്കും വിധം മേടുക, മുട്ടുക, ചുറ്റിക കൊണ്ടടിക്കുക എന്നൊക്കെയാണ്‌ ഈ വാക്കിന്നര്‍ഥം. മേലുദ്ധരിച്ച അർഥങ്ങളൊക്കെ അതിപ്രധാനമായ ഒരു ശാസ്ത്ര സത്യത്തിലേക്ക് അത് നമ്മെ കൂട്ടിക്കൊണ്ടു പോവുന്നു. ശാസ്ത്രസൂചന അപഗ്രഥിച്ചെടുക്കുന്നതിന്‌ മുമ്പ് സൂക്തത്തിലുപയോഗിച്ചിട്ടുള്ള മറ്റു വാക്കുകളെയും നമുക്ക് പരിശൊധിക്കേണ്ടതുണ്ട്. അത്താരീഖ് എന്ന വാക്കിന്‌ രാത്രിയിൽ പിറവിയെടുക്കുന്ന, അടിക്കുന്ന, മേടുന്ന അല്ലെങ്കിൽ മൂർച്ചയുള്ള നക്ഷത്രം എന്നൊക്കെയുള്ള അർഥങ്ങൾ നന്നായിച്ചേരും. 'വ' എന്ന അക്ഷരം ആകാശത്തെയും നക്ഷത്രത്തെയും പിടിച്ച് സത്യം ചെയ്യനുപയോഗിച്ചിരിക്കുന്നു.

image

1967 ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ ബെൽ ബേണൽ എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഗവേഷണത്തിൽ നിരന്തരമായി, ക്രമാനുഗതമായി റേഡിയോ തരംഗങ്ങൾ ആകാശത്ത് നിന്നു പുറപ്പെട്ടുവരുന്നതായി കണ്ടെത്തി. ആ വർഷം തന്നെ ജ്യോതിശാസ്ത്രജ്ഞന്മാർ സ്വന്തം അച്ചുതണ്ടിൽ അതിവേഗത്തിൽ ചുറ്റിക്കറങ്ങുന്ന ഒരു നക്ഷത്രത്തിന്റെ അകക്കാമ്പിലുള്ള പദാർഥങ്ങളുടെ സാന്ദ്രത കൂടിക്കൊണ്ടിരിക്കുമെന്നും, നക്ഷത്രത്തിന്റെ കാന്തക്ഷേത്രത്തിന്റെ തീവ്രത അപാരമായി വർധിക്കുമെന്നും , അതിന്റെ ഇരു ധ്രുവങ്ങളിലുള്ള കാന്തമണ്ഡലത്തിന്റെ വ്യാപ്തി ഭൂമിയുടേതിനേക്കാൾ ഒരു ട്രില്ല്യൻ മടങ്ങ് കൂടുതലായിരിക്കുമെന്നും കണ്ടെത്തുകയുണ്ടായി.

അതീവ വേഗത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന തീവ്ര കാന്തമണ്ഡലമുള്ള ഒരു വസ്തു അതിന്റെ ഓരോ കറക്കത്തിലും വളരെ ശക്തിയേറിയ റേഡിയോ തരംഗങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉൽസർജിക്കുന്നതായി അവർക്ക് മനസ്സിലാക്കാനായി. ന്യൂട്രോൺ നക്ഷത്രങ്ങൾ അയക്കുന്ന സൂചനകളാണ്‌ ഇവയെന്ന് അവർക്ക് ബോധ്യമായി. ഇങ്ങനെ പുതുതായി കണ്ടെത്തിയ ന്യൂട്രോൺ നക്ഷ്ത്രങ്ങൾക്ക് പൾസാറുകൾ എന്ന് അവർ പേരിട്ടും. സൂപ്പർ നോവാ വിസ്ഫോടന ഫലമായി രൂപം കൊള്ളുന്ന ഈ നക്ഷത്രങ്ങൾക്ക് പൾസാറുകൾ എന്ന് അവർ പേരിട്ടു. സൂപ്പർ നോവാ വിസ്ഫോടന ഫലമായി രൂപം കൊള്ളുന്ന ഈ നക്ഷത്രങ്ങൾക്ക് ദ്രവ്യമാനം വളരെ കൂടിയതായിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും പ്രകാശിക്കുന്ന, ഏറ്റവും കൂടിയ വേഗതയിൽ നീങ്ങുന്ന വ്യോമ വസ്തുക്കളാണിവ. ഒരു സെക്കന്റിൽ 600 പ്രാവശ്യം വരെ കറങ്ങിക്കൊണ്ടിരിക്കുന്ന പൾസാറുകൾ പ്രപഞ്ചത്തിലുള്ളതായി കണ്ടെത്തിയിരിക്കുന്നു.

ഉയർന്ന മർദം കാരണം സ്വതന്ത്ര പരമാണുക്കൾക്ക് നിലനിൽക്കാനാവാതെ പ്രോട്ടോണുകളും ഇലക്ട്രോണുകളും സാന്ദ്രീകരിച്ച് ന്യൂട്രോണുകളാകുന്നു. താണ്‌ ഇവയുടെ പേരിന്റെ ആധാരം. ഇവയ്ക്ക് 20 കി.മീ വരെ വ്യാസമുണ്ടാവാം. സാന്ദ്രത ജലത്തിന്റെ കോടിക്കോടി മടങ്ങാണ്‌. 500 പൾസാറുകൾ ഇതേവരെ കണ്ടെത്തിക്കഴിഞ്ഞു.

പൾസാർ എന്ന പേര്‌ രുപംകൊണ്ടത് പൾസ് (സ്പന്ദനം) എന്ന ക്രിയയിൽ നിന്നാണ്‌. താളാത്മകമായി സ്പന്ദിക്കുക എന്നാണ്‌ ശാസ്ത്ര നിഘണ്ടുക്കൾ ഇതിനു കൊടുത്തിരിക്കുന്ന നിർവചനം. ഹൃദയത്തെ പോലെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന മിടിക്കുന്ന ഒരു വ്യോമ പ്രതിഭാസം. സ്പന്ദനത്തിന്റെ ഇടവേള സെക്കന്റിന്റെ ആയിരത്തിൽ ഒന്നു മുതൽ 4 സെക്കന്റു വരെ ആകാം. ഒരാണ്ടിൽ സെക്കന്റിന്റെ ദശലക്ഷത്തിൽ ഒന്ന് എന്ന അളവിൽ റേഡിയോ പൾസാറുകൾ സാവധാനത്തിലാവുന്നതായി കാണപ്പെടുന്നു. പത്ത് മില്യൻ വർഷങ്ങൾക്ക് ശേഷം ഇവ പ്രവർത്തനരഹിതമാവുന്നു.

ഈ കണ്ടുപിടുത്തങ്ങളോടെ വിശുദ്ധ ഖുർആൻ വിവരിച്ചുതരുന്ന ത്വാരിഖ്, അടിക്കുന്ന, മേടുന്ന ന്യൂട്രോൺ നക്ഷത്രങ്ങളോട് ഒട്ടേറെ സാദൃശ്യം പുലർത്തുന്നതായി മനസ്സിലായി.

മഹാ നക്ഷത്രങ്ങളുടെ മർമം തകരുമ്പോഴാണ്‌ ന്യൂട്രോൺ നക്ഷത്രങ്ങൾ ജന്മമെടുക്കുന്നത്. അതീത മർദത്തിനു വിധേയമായ, സാന്ദ്രത കൂടിയ വേഗത്തിൽ കറങ്ങുന്ന ഗോളങ്ങൾ അവയുടെ ഭാരവും കാന്തിക മണ്ഡലത്തിന്റെ തീവ്രതയും അകത്തേക്കുൾക്കൊള്ളുകയും അവയെ ഞെരുക്കുകയും ചെയ്യുന്നു. തന്മൂലമുളവാകുന്ന റേഡിയോ സൂചനകൾ ഭൂമിയിൽ നിന്നും പിടിച്ചെടുക്കാനാവും.

image

'നജ്മുസ്സാഖിബ്' എന്നാൽ തുളച്ചുകയറുന്ന , ചലിച്ചുകൊണ്ടിരിക്കുന്ന, ദ്വാരങ്ങളുണ്ടാക്കുന്ന, അന്ധകാരത്തിൽ തുളകൾ വീഴ്ത്തി കടന്നുപോകുന്ന നക്ഷത്രം എന്നു വിവക്ഷ.

സൂര്യന്റെ പതിന്മടങ്ങ് വലിപ്പമുള്ള നക്ഷത്രങ്ങൾ മർദത്തിനു വിധേയമായി രൂപം കൊള്ളുന്ന പൾസാറുകൾ നമ്മുടെ ഗ്രാഹ്യശക്തിക്ക് പിടിതരാത്ത വ്യോമപ്രതിഭാസങ്ങളാകുന്നു. അതു കൊണ്ട് തന്നെയാണ്‌ അല്ലാഹു, അതെന്താണെന്ന് നിനക്കറിയാമോ എന്ന ചോദ്യം മനുഷ്യരുടെ മുമ്പിലേക്ക് തൊടുത്തുവിടുന്നതും. (നന്നായി അറിയുന്നവൻ അല്ലാഹു മാത്രം) '

 നിങ്ങൾക്ക് മീതെ ബലിഷ്ഠമായ ഏഴ് ആകാശങ്ങൾ നാം നിർമിക്കുകയും കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. "

( വിശുദ്ധ ഖുർആൻ 78:12, 13)

സൗരയൂഥത്തിൽ പ്രകാശത്തിന്റെ സ്രോതസ്സ് സൂര്യനാണെന്ന്‌ നമുക്കറിയം. സാങ്കേതിക പുരോഗതിയുടെ ഫലമായി ചന്ദ്രൻ പ്രകാശത്തിന്റെ ഉറവിടമല്ലെന്നും സൂര്യനിൽ നിന്ന് പുറപ്പെട്ട ചന്ദ്രനിൽ പതിക്കുന്ന പ്രകാശം അത് പ്രതിഫലിച്ചു കാണുക്കുകയാണെന്നും മനസ്സിലായി. 'സിറാജ്' എന്ന അറബി വാക്കിന്റെ മൊഴിമാറ്റമാകുന്നു വിളക്ക്. ഇതാണ്‌ സൂര്യനെക്കുറിച്ച് മലയാളത്തിലുപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ വാക്ക്. താപത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടം.

' നിങ്ങൾ കണ്ടില്ലേ, എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്ന്? ചന്ദ്രനെ അവിടെ അവൻ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ അവൻ വിളക്കുമാക്കിയിരിക്കുന്നു." (71:15, 16) ഉപരി സൂക്തത്തിൽ നൂർ (പ്രകാശം) എന്നാണ്‌ ചന്രന്‌ ഉപയോഗിച്ചിരിക്കുന്നത്; വിളക്ക് (സിറാജ്) എന്ന് സൂര്യനും.

നക്ഷത്രങ്ങൾക്ക് 'നജ്മ്', എന്ന പദമാണുപയോഗിച്ചിരിക്കുന്നത്. 'നജ്മ' യുടെ അർഥം കാണാറാവുക, പ്രത്യക്ഷീഭവിക്കുക എന്നൊക്കെയാണ്‌. സൂര്യനും നക്ഷത്രങ്ങളും സ്വയം പ്രകാശം പുറപ്പെടുവിക്കുന്ന ഗോളങ്ങളാണെന്ന് നമുക്കറിയാം. ശാസ്ത്രം ഈ വസ്തുതതകൾ മനസ്സിലാവുന്നതുനു മുമ്പേ തന്നെ വിശുദ്ധ ഖുർആൻ ഈ സത്യം ലോകത്തിന്നു മുമ്പിലവതരിപ്പിച്ചു. വ്യോമ വസ്തുക്കളെക്കുറിച്ച് വളരെയൊന്നുമറിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത കാലത്താനതെന്നും വിസ്മരിക്കുക വയ്യ.

 

-------------------------------------------------------

English Version of the Above Malayalam article by Harun Yahya:

PULSARS: PULSATING STARS

[I swear] by Heaven and the Tariq! And what will convey to you what the Tariq is? The Star Piercing [the darkness]! (Qur'an, 86:1-3)

image
Pulsars are the remains of extinguished stars which emit very powerful, pulse-like radio waves and which revolve very rapidly around their own axes. It has been calculated that there are more than 500 pulsars in the Milky Way, of which our Earth is a part.

The word "Tariq," name of the Sura 86, comes from the root "tarq," whose basic meaning is that of striking hard enough to produce a sound, or hitting. Bearing in mind the word's possible meaning as "beating," "striking hard," our attention may be being drawn in this sura to an important scientific fact. Before analysing this information, let us look at the other words employed in the verse to describe these stars. The term "alttariqi" in the above verse means a star that pierces the night, that pierces the darkness, born at night, piercing and moving on, beating, striking, or sharp star. Furthermore, the term "waal" draws attention to the things being sworn on-the heaven and the Tariq.

Through research carried out by Jocelyn Bell Burnell, at Cambridge University in 1967, a regular radio signal was identified. Until that time, however, it was not known that that there was a heavenly body that could be the source of regular pulse or beating rather like that of the heart. In 1967, however, astronomers stated that, as matter grows denser in the core as it revolves around its own axis, the star's magnetic field also grows stronger, and thus gives rise to a magnetic field at its poles 1 trillion times stronger than that of Earth. They realised that a body revolving so fast and with such a powerful magnetic field emits rays consisting of very powerful radio waves in a conic form at every revolution. Shortly afterwards, it was also realised that the source of these signals is the rapid revolution of neutron stars. These newly discovered neutron stars are known as "pulsars." These stars, which turn into pulsars through supernova explosions, are of the greatest mass, and are the brightest and fastest moving bodies in the universe. Some pulsars revolve 600 times a second.50

The word "pulsar" comes from the verb to pulse. According to the American Heritage Dictionary, the word means to pulsate, to beat. Encarta Dictionary defines it as to beat rhythmically, to move or throb with a strong regular rhythm. Again, according to the Encarta Dictionary, the word "pulsate," which comes from the same root, means to expand and contract with a strong regular beat.

Following that discovery, it was realised that the phenomenon described in the Qur'an as "tariq," beating, bore a great similarity to the neutron stars known as pulsars.

Neutron stars form as the nuclei of super giant stars collapse. The highly compressed and dense matter, in the form of a rapidly revolving sphere, entraps and squeezes most of the star's weight and magnetic field. The powerful magnetic field created by these rapidly revolving neutron stars has been shown to cause the emission of powerful radio waves observable on Earth.

In the third verse of Surat at-Tariq the term "alnnajmu alththaqibu," meaning piercing, piercing and moving on, or opening holes, indicates that Tariq is a bright star that pierces a hole in the darkness and moves on. The concept of the term "adraka" in the expression "And what will convey to you what the Tariq is?" refers to comprehension. Pulsars, formed through the compression of stars several times the size of the Sun, are among those celestial bodies that are hard to comprehend. The question in the verse emphasizes how hard it is to comprehend this beating star. (Allah knows best.)

As discussed, the stars described as Tariq in the Qur'an bear a close similarity to the pulsars described in the 20th century, and may reveal to us another scientific miracle of the Qur'an.

---

ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

 

മറ്റു ലേഖനങൾ:

 

തേനും തേനീച്ചയും
വേലിയേറ്റവും മത്സ്യങ്ങളുടെ ശരീരഘടനയും
പക്ഷികളുടെ ആശയവിനിമയം
ദേശാടന പക്ഷികൾക്ക് വഴി തെറ്റുന്നില്ല
മനുഷ്യശരീരത്തിലെ ജീവൻ നിലനിർത്തുന്ന ദ്രവങ്ങൾ
അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴ
ആകാശത്ത് നിന്ന് ഇറക്കിയ ഇരുമ്പ്
തന്മാത്രകളുടെ അസ്തിത്വം
ജീവികളുടെ ആത്മാർപ്പണവും അതിജീവനവും
വെള്ളമെന്ന മഹാത്ഭുതം
മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം
ജനിതക ഘടനയും പരിണാമവാദവും
പരിണാമവാദത്തിൻടെ ശാസ്ത്രീയമായ തകർച്ച

പ്രപഞ്ചസൃഷ്ടിപ്പിലെ താളപ്പൊരുത്തം

Related Reading in English from Harun Yahya

image24


2010-11-12 14:56:51

About this site | താങളുടെ ഹോം പേജ് ആക്കുക | Add to favorites | RSS Feed
എല്ലാ ഫയലുകളും ഈ വെബ്സൈറ്റിനെ റെഫര്‍ ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാവുന്നതാണ്
(c) All publication rights of the personal photos of Mr. Adnan Oktar that are present in our website and in all other Harun Yahya works belong to Global Publication Ltd. Co. They cannot be used or published without prior consent even if used partially.
© 1994 ഹാറൂണ്‍ യഹ്യ. www.harunyahya.com
page_top